കേരളസാഹിത്യശില്പശാല: രജിസ്ട്രേഷന്‍ ആരംഭിച്ചു

എഴുത്തിന്റെ വെയില്‍‍ക്കൂട്ടം സംഘടിപ്പിക്കുന്ന രണ്ടാമത് കേരളസാഹിത്യശില്പശാല’ 2020, ജാനുവരി 17, 18 &19 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ഇടുക്കി ജില്ലയിലെ ചെറുതോണിയില്‍‍‍‍….

ജീവിതത്തിന്റെ വിവിധ മേഖലകളിലെ‍‍ പ്രമൂഖര്‍ പങ്കെടുക്കുന്ന സാംസ്കാരികസമ്മേളനങ്ങള്‍, കാവ്യസദസ്സുകള്‍, പുരസ്കാരസമര്‍പ്പണം, ക്യാമ്പഗങ്ങള്‍ക്കുമാത്രമായുള്ള കഥ-കവിത-ഉപാന്യസ തത്സമയമത്സരങ്ങള്‍, മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം, ഇടുക്കിയുടെ പ്രകൃതിയെ കണ്ടറിഞ്ഞുള്ള നാട്ടു-കാട്ടുകാഴ്ചകള്‍‍, ക്യാമ്പ് ഫയര്‍, ഇങ്ങനെ പുതുമയുള്ള പുത്തന്‍ അനുഭവങ്ങളുമായി മൂന്നുപകലുകളും രണ്ടുരാവുകളും പുഴകളുടെയും മലകളുടെയും പച്ചപ്പിന്റെയും നാട്ടില്‍…ഇടുക്കി- ചെറുതോണി ഡാം സന്ദര്‍ശനവും കാല്‍വരി മൗണ്ടിലെ ചൊല്ലിയാട്ടവും പ്രഭാതവനനടത്തവും ഈ ശില്പശാലയുടെ മുഖ്യാകര്‍ഷണങ്ങളായിരിക്കും….!
രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു…… കവികള്‍ക്കും ചെറുകഥാകൃത്തുക്കള്‍ക്കും കലാസാഹിത്യാസ്വാദകര്‍ക്കും മുന്‍ഗണന. പ്രായപരിധിയില്ല.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള മൂന്നുദിവസത്തെ താമസം ഭക്ഷണം എന്നിവ ക്യാമ്പിന്റെ ഭാഗമായി സൗകര്യപ്പെടുത്ത്തിയിട്ടുണ്ട്.
രജിസ്ട്രേഷന് ഫീസ്, അംഗമൊന്നിന് 1000 രൂപ. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക – ജനറല്‍ കണ്‍വീനര്‍ :- 9497894402.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here