സമസ്ത കേരള സാഹിത്യ പരിഷത്ത് കഥാ ക്യാന്പ് 20 മുതൽ 22 വരെ കോട്ടപ്പുറം വികാസിൽ നടക്കും. സമകാലിക മലയാളം വാരികയുടെ സഹകരണത്തോടെ നടത്തുന്ന സംസ്ഥാന തല ക്യാന്പിൽ പുതിയ എഴുത്തിനെ പ്രതിനിധീകരിക്കുന്ന മുപ്പതോളം യുവ എഴുത്തുകാർ പങ്കെടുക്കുമെന്നു ബാല ചന്ദ്രൻ വടക്കേടത്ത്, ബക്കർ മേത്തല ടി.എം. നാസർ എന്നിവർ അറിയിച്ചു. 20ന് വൈകീട്ട് നാലിന് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21 ന് വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് ഡോ.എം. കൃഷ്ണൻ നന്പൂതിരി, വി.വിജയകുമാർ എന്നിവർ ക്ലാസെടുക്കും. 22ന് രാവിലെ 10ന് കഥയിലെ അരിക്കെഴുത്ത് എന്ന വിഷയത്തിൽ ഡോ. ജി. ഉഷാകുമാരി ക്ലാസ് എടുക്കും. തുടർന്ന് നടക്കുന്ന സംവാദത്തിൽ വിനു എബ്രഹാം, തോമസ് ജോസഫ് പി.എഫ് മാത്യൂസ് ജോർജ് ജോസഫ്, വി.ബി .ജ്യോതി രാജ് എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം കഥാകൃത്ത് സേതു ഉദ്ഘാടനം ചെയ്യും. ഡോ. പി.വി. കൃഷ്ണൻ നായർ മുഖ്യാതിഥിയായിരിക്കും
Home പുഴ മാഗസിന്