സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 95––ാംവാർഷികം

 

 

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 95––ാംവാർഷികം ഡോ. എം ലീലാവതി ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ്‌ സി രാധാകൃഷ്ണൻ  അധ്യക്ഷനായി. സമഗ്രസംഭാവനയ്‌ക്കുള്ള 2021ലെ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സി രാധാകൃഷ്ണൻ സമ്മാനിച്ചു. കവി പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തി. പരിഷത്ത് ജനറൽ സെക്രട്ടറി നെടുമുടി ഹരികുമാർ, വൈസ് പ്രസിഡന്റ്‌ ബാലചന്ദ്രൻ വടക്കേടത്ത്, ട്രഷറർ പി യു അമീർ എന്നിവർ സംസാരിച്ചു. കവിസമ്മേളനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ അധ്യക്ഷനായി. ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ, ആർ കെ ദാമോദരൻ, എസ് ജോസഫ്, വി എം ഗിരിജ, അൻവർ അലി, പി എൻ ഗോപീകൃഷ്ണൻ, എസ് കലേഷ്, കെ ആർ ടോണി, കുഴൂർ വിത്സൻ, ഒ പി സുരേഷ്, ബിജോയ് ചന്ദ്രൻ, എം എസ് ബനേഷ് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here