കേരള സാഹിത്യ അക്കാദമിക്ക് ദേശീയ, അന്തർദേശീയ മുഖം ഉണ്ടാക്കാനുള്ള ശ്രമം നടത്തുമെന്ന് കവി കെ. സച്ചിദാനന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളസാഹിത്യം ഗുണനിലവാരത്തിന്റെ കാര്യത്തിൽ ആർക്കും പിന്നിലല്ലെന്നത് വസ്തുതയാണ്. എന്നാൽ, അതേക്കുറിച്ച് പുറംലോകത്തിന് അവ്യക്തമായ ധാരണയാണുള്ളത്.
അവ്യക്തത മാറ്റുകയെന്നത് പ്രധാന പരിഗണന നൽകാനുദ്ദേശിക്കുന്ന കാര്യങ്ങളിലൊന്നാണ്. നമ്മുടെ മഹത്തായ പുസ്തകങ്ങളെ മറ്റു ഭാഷകളിൽ പരിചയപ്പെടുത്തണം. മറ്റു ഭാഷകളിൽ നിന്നുള്ള കൃതികൾ മലയാളത്തിലേക്ക് എത്തിക്കാനുള്ള ഒരു പരിഭാഷാപദ്ധതിയും വേണം.
വൈസ് പ്രസിഡന്റായി അശോകൻ ചരുവിലും സെക്രട്ടറിയായി സി.പി. അബൂബക്കറും സച്ചിദാനന്ദനൊപ്പം ചുമതലയേറ്റെടുത്തു.