കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം 2022 ഡിസംബർ രണ്ടു മുതൽ 11 വരെ അക്കാദമി കാമ്പസിൽ നടക്കും. കൊവിഡ് മഹാമാരിയെത്തുടർന്ന് രണ്ടു വർഷമായി മുടങ്ങിക്കിട- ക്കുകയായിരുന്ന പുസ്തകോത്സവം പൂർവ്വാധികം ഗരിമയോടെയാണു നടക്കുക.
കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ എഴുപതിലധികം സ്റ്റാളുകളിലായി വില്പനയ്ക്കുണ്ടാകും. കലാവതരണങ്ങളും സെമിനാറുകളും പുസ്തകപ്രകാശനങ്ങളും പ്രഭാഷണങ്ങളും വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങളും ഉൾപ്പെടുന്ന സാംസ്കാരികോത്സവമാണ് ദേശീയ പുസ്തകോത്സവത്തിന്റെ മറ്റൊരു ആകർഷണം.