കേരള സാഹിത്യ അക്കാദമി;
2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുളള ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു.
2018, 2019, 2020 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്‌മെന്റ് അവാർഡിനും പരിഗണിക്കുന്നത്.
അക്കാദമി അവാർഡുകൾ : കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരൂപണം/പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്ര-മാനവിക വിഭാഗങ്ങളിൽപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങൾ), ജീവചരിത്രം (ആത്മകഥ/തൂലികാചിത്രങ്ങൾ), ഹാസസാഹിത്യം, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം. 25,000/- രൂപയും സാക്ഷ്യപത്രവും അവാർഡ് ശില്പവുമാണ് സമ്മാനം.
എൻഡോവ്‌മെന്റ് അവാർഡുകൾ : സി.ബി.കുമാർ അവാർഡ് (ഉപന്യാസം), ഐ.സി.ചാക്കോ അവാർഡ് ( വ്യാകരണം/ ഭാഷാശാസ്ത്രം), കെ.ആർ.നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം), ജി.എൻ.പിളള അവാർഡ് (വൈജ്ഞാനികസാഹിത്യം).
35 വയസ്സിന് താഴെയുളളവർ രചിച്ച കൃതികൾക്കുളള എൻഡോവ്‌മെന്റ് അവാർഡുകൾ :
കനകശ്രീ അവാർഡ് (കവിത), ഗീതാഹിരണ്യൻ അവാർഡ് (ചെറുകഥ).
ഇതിനു മുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതാതു വിഭാഗങ്ങളിൽ പരിഗണിക്കുന്നതല്ല.
ഗ്രന്ഥകർത്താക്കൾക്കോ, അവരുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ, പ്രസാധകർക്കോ, സാഹിത്യസാംസ്‌കാരിക സംഘടനകൾക്കോ അവാർഡ് പരിഗണനക്കുളള പുസ്തകങ്ങൾ അയച്ചുതരാവുന്നതാണെന്ന് കേരള സാഹിത്യഅക്കാദമി സെക്രട്ടറി അറിയിക്കുന്നു.
മേൽപ്പറഞ്ഞ 3 വർഷങ്ങളിലെ കൃതികളുടെ 3 പ്രതികൾ വീതം 2021 സെപ്തംബർ 20-ന് മുൻപ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗൺ ഹാൾ റോഡ്, തൃശ്ശൂർ – 20 എന്ന വിലാസത്തിൽ അയച്ചു തരാവുന്നതാണ്.
ഡോ.കെ.പി.മോഹനൻ
സെക്രട്ടറി