കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരസമര്‍പ്പണ ചടങ്ങ് സെപ്തംബര്‍ 5-ന് അക്കാദമി ഓഡിറ്റോറിയത്തില്‍വച്ചു നടന്നു. രാവിലെ 10.30-നു നടന്ന ചടങ്ങ് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാംഗത്വം, സമഗ്രസംഭാവനാ പുരസ്കാരങ്ങള്‍ എന്നിവയുടെ സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിച്ചു.
അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ റവന്യൂവകുപ്പുമന്ത്രി കെ. രാജന്‍ വിശിഷ്ടാതിഥിയായി. പി. ബാലചന്ദ്രന്‍ എം.എല്‍.എ., വി.ആര്‍. കൃഷ്ണതേജ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പുരസ്കാരജേതാക്കള്‍ പങ്കെടുക്കുന്ന സര്‍ഗ്ഗസംവാദം ഉച്ചയ്ക്കു 12 മണിക്ക് നടന്നു.
ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് അക്കാദമി അവാര്‍ഡ്, വിലാസിനി പുരസ്കാരം, എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ എന്നിവ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ സമ്മാനിച്ചു. ‘നോവല്‍സാഹിത്യം: രാഷ്ട്രീയ, സാംസ്കാരികവിവക്ഷകള്‍ ‘ എന്ന വിഷയത്തില്‍ ഡോ. പി.കെ. പോക്കര്‍ വിലാസിനി സ്മാരകപ്രഭാഷണം നടന്നു.
Click this button or press Ctrl+G to toggle between Malayalam and English