കേരള സാഹിത്യ അക്കാദമി ; കവിതാക്യാമ്പ് പ്രതിനിധികളെ ക്ഷണിക്കുന്നു

പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2022 ഡിസംബറിൽ മൂന്ന് ദിവസം നീളുന്ന ഒരു കവിതാക്യാമ്പ് തിരുവനന്തപുരത്തുവെച്ച് സംഘടിപ്പിക്കുന്നു. 35 വയസ്സിനു താഴെയുള്ള 40 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക. ഏറ്റവും പുതിയ മൂന്ന് കവിതകൾ, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ എന്നിവ സഹിതം ഒക്‌ടോബർ 20-നു മുൻപായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ-680 020 എന്ന വിലാസത്തിലോ office@keralasahityaakademi.org എന്ന വിലാസത്തിലോ അപേക്ഷിക്കണം.

പ്രതിനിധികൾക്ക് അക്കാദമി സാക്ഷ്യപത്രം നൽകും. യാത്രച്ചെലവ് അക്കാദമി വഹിക്കും. താമസം, ഭക്ഷണം എന്നിവ അക്കാദമി ഒരുക്കും. ക്യാമ്പിന്റെ വിശദാംശങ്ങൾ പ്രതിനിധികളെ പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക് അക്കാദമി വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2331069, 9349226526. വെബ് സൈറ്റ്: keralasahityaakademi.org.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here