കേരള സാഹിത്യ അക്കാദമി: അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 2019, 2020, 2021 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്മെന്റ് അവാർഡിനും പരിഗണിക്കുന്നത്.

ഇതിനുമുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതതു വിഭാഗങ്ങളിൽ പരിഗണിക്കില്ല. എഡിറ്റ് ചെയ്ത പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ഇംഗ്ലീഷ് പുസ്തകങ്ങളും പരിഗണിക്കില്ല.

ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ സാംസ്കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനയ്ക്കുള്ള പുസ്തകങ്ങൾ അയച്ചുതരാം.

കൃതികളുടെ മൂന്ന് പകർപ്പുകൾവീതം ഒക്ടോബർ 15-ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗൺ ഹാൾ റോഡ്, തൃശ്ശൂർ-680020 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ. www.keralasahityaakademi.org.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English