സാഹിത്യ അക്കാദമി ഓൺലൈൻ ലൈബ്രറി വിപുലീകരണം

 

സാഹിത്യ അക്കാദമിയുടെ പുസ്‌തകലോകം ഇനി വിരൽത്തുമ്പിൽ. നൂറുദിന കർമ പരിപാടിയിലുൾപ്പെടുത്തിയാണ്‌ 1500 പുസ്‌തകങ്ങൾകൂടി അക്കാദമിയുടെ ഓൺലൈൻ ലൈബ്രറിയി- ലുൾപ്പെടുത്തിയത്‌. സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുന്ന വേളയിൽ വെള്ളിയാഴ്‌ച സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഡിജിറ്റൽ ലൈബ്രറി ജനങ്ങൾക്കായി സമർപ്പിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. മലയാളത്തിലെ എഴുത്തുകാരുടെ കൃതികൾ ഓൺലൈനിൽ ലഭ്യമാവും. ചമ്പുക്കൾ, ആട്ടക്കഥകൾ, നാടൻ പാട്ടുകൾ, വടക്കൻപാട്ടുകൾ, മഹാകാവ്യങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ, ആയുർവേദ ഗ്രന്ഥങ്ങൾ, തുള്ളൽക്കഥകൾ, വൈജ്ഞാനിക ഗ്രന്ഥങ്ങൾ, പരിഭാഷകൾ, പാഠാവലികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള പുസ്‌തകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച്‌ ലൈബ്രറിയുടെ ഓൺലൈൻ ലൈബ്രറിയിൽ സെർച്ച്‌ ചെയ്‌ത്‌ അക്ഷരമാലാ ക്രമത്തിൽ പുസ്‌തകങ്ങൾ തെരഞ്ഞെടുക്കാം.

പുസ്തകങ്ങൾ ഓൺലൈനിൽ വായിക്കാവുന്നതും ആവശ്യമുള്ള ഭാഗം ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ ഔട്ട്‌ എടുക്കാവുന്നതുമാണ്‌. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളുടെയും ഗവേഷണ കേന്ദ്രമായ കേരള സാഹിത്യ അക്കാദമി ലൈബ്രറി മലയാളത്തിൽ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളുടെയും സംഭരണ കേന്ദ്രമാണ്‌.

മലയാളകൃതികളുടെ ഏറ്റവും വലിയ ഡിജിറ്റൽ ശേഖരവും അക്കാദമിയിൽ ലഭ്യമാണ്‌. കോപ്പിറൈറ്റ്‌ പരിധി കഴിഞ്ഞ രണ്ടായിരത്തോളം പുസ്തകങ്ങൾ സാഹിത്യ അക്കാദമി ഓൺലൈൻ ലൈബ്രറിയിൽ വായിക്കാം. അക്കാദമി ലൈബ്രറിയിലൂടെ മുഴുവൻ പുസ്തകങ്ങളുടെയും ക്യാറ്റ്‌ ലോഗ് അക്കാദമി വെബ്സൈറ്റിലും കോഹ സോഫ്റ്റ്‌ വെയറിലും ലഭ്യമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here