കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റു. പ്രവാസി എഴുത്തുകാര്‍ക്കായി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തും.
അക്കാദമിയിലെ പുസ്തകങ്ങളെല്ലാം ഡിജിറ്റൽ രൂപത്തിലാക്കി പൊതുജനങ്ങൾക്ക് വായിക്കാനുള്ള അവസരം നൽകുമെന്ന് ചുമതലയേറ്റ ശേഷം സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പറഞ്ഞു.
കേരള സാഹിത്യ അക്കാദമി(Kerala Sahitya Akademi) പ്രസിഡന്റായി പ്രൊഫ. കെ. സച്ചിദാനന്ദനും വൈസ് പ്രസിഡന്റായി അശോകൻ ചരുവിലും സെക്രട്ടറിയായി പ്രൊഫ. സി.പി. അബൂബക്കറും ചുമതലയേറ്റു. കേരള സാഹിത്യ അക്കാദമിയിലെ പുസ്തകങ്ങളെല്ലാം ഡിജിറ്റൽ രൂപത്തിലാക്കി പൊതുജനങ്ങൾക്ക് വായിക്കാനുള്ള അവസരം നൽകുമെന്ന് ചുമതലയേറ്റ ശേഷം സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പറഞ്ഞു. ലിറ്റിൽ മാഗസിനുകൾ മുതൽ പ്രസിദ്ധീകരണം നിലച്ച പുസ്തകങ്ങൾ വരെ ഡിജിറ്റൽ രൂപത്തിലാക്കി വെബ്സൈറ്റ് മുഖേന ജനങ്ങൾക്ക് ലഭ്യമാക്കും.
പ്രവാസി എഴുത്തുകാർക്ക് വേണ്ടി എന്തൊക്കെ പദ്ധതികൾ നടപ്പിലാക്കണമെന്ന് പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമായി ആലോചിച്ചു തീരുമാനമെടുക്കും. കൂടാതെ, പ്രവാസി എഴുത്തുകാരുടെ പരമ്പര സമാഹരണത്തിന് ആവശ്യമായ പ്രത്യേക പ്രവർത്തനങ്ങളും ഏർപ്പെടുത്തും.
Click this button or press Ctrl+G to toggle between Malayalam and English