അക്കാഡമിയുടെ ‘സാഹിത്യ’ലോകത്തിലേക്കും മലയാളം ലിറ്റററി സർവേയിലേക്കും(ഇംഗ്ലീഷ്) ലേഖനങ്ങൾ അയയ്ക്കാം

 

 

പൊതുനിബന്ധനകൾ:

1) വിഷയാധിഷ്ഠിതമായാണ് സാഹിത്യലോകം അതിന്റെ ലക്കങ്ങൾ പ്രസിദ്ധീകരിക്കുക. ഇതേക്കുറിച്ചുള്ള വിവരങ്ങൾ സാഹിത്യ അക്കാദമിയുടെ ഫേസ്ബുക്ക് പേജിൽ യഥാസമയം പ്രസിദ്ധീകരിക്കാറുണ്ട്. പൊതുവിഷയത്തിലുള്ള ലേഖനങ്ങൾക്കുവേണ്ടിയും നിശ്ചിത പേജുകൾ മാറ്റിവയ്ക്കുന്നതാണ്. Malayalam Literary Survey-യിലേക്ക് അയയ്ക്കുന്ന ഇംഗ്ലീഷ് ലേഖനങ്ങൾ ഏതെങ്കിലും തരത്തിൽ മലയാളസാഹിത്യവുമായോ കേരള സംസ്കാരവുമായോ ബന്ധപ്പെട്ട വിഷയത്തിലായിരിക്കണം.

2) ടൈപ്പ് ചെയ്ത്, ഇ-മെയിലിൽ അയയ്ക്കുന്ന ലേഖനങ്ങൾ മാത്രമേ പ്രസിദ്ധീകരണത്തിനായി പരിഗണിക്കൂ. 2021 മുതൽ പൂർണ്ണമായും യൂണികോഡിലാണ് സാഹിത്യലോകം പ്രസിദ്ധീകരിക്കുന്നത് എന്നതിനാൽ യൂണികോഡിൽ ടൈപ്പ് ചെയ്ത് അയയ്ക്കുന്നത് അഭികാമ്യം.

3) ലേഖനങ്ങൾ മെയിലിൽ കോപ്പി ചെയ്ത് അയയ്ക്കരുത്. എഡിറ്റബിൾ ഫയലും പി ഡി എഫ് ഫയലും അറ്റാച്ചുമെന്റുകളായി അയയ്ക്കുക.

4) പ്രബന്ധത്തോടൊപ്പം ഇനിപ്പറയുന്നവ നിർബ്ബന്ധമായും ഉണ്ടാകണം:
a. പി.എച്ച്.ഡി.യുടെ ഭാഗികപൂരണത്തിനായി അയയ്ക്കുന്ന പ്രബന്ധങ്ങൾ ഗവേഷണമാർഗ്ഗദർശി സാക്ഷ്യപ്പെടുത്തുന്ന രേഖ
b. പ്രബന്ധരചയിതാവിന്റെ പൂർണ്ണമായ വിലാസം, ഫോൺ നമ്പർ
c. പ്രബന്ധം മൗലികമാണെന്നും മറ്റെവിടെയും പ്രസിദ്ധീകരണത്തിനായി അയച്ചിട്ടില്ലെന്നുമുള്ള സാക്ഷ്യപത്രം
d. 200 വാക്കിൽ കവിയാത്ത ഒരു കരടുരൂപം (abstract).

5) പ്രബന്ധങ്ങൾ 2500 വാക്കിൽ കവിയരുത്.

6) അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളുമുള്ള ലേഖനങ്ങൾ പ്രസിദ്ധീകരണത്തിനായി പരിഗണിക്കില്ല.

7)കഥ-കവിത-നോവൽ-ലേഖനഭാഗങ്ങൾ ഉദ്ധരിക്കുന്നത് കൃത്യമായിട്ടാണെന്ന് ഉറപ്പിക്കേണ്ടതാണ്.

8) കുറിപ്പുകൾ ഗ്രന്ഥസൂചിക്കു മുൻപായി ചേർക്കാം. ഫുട്നോട്ടായി നൽകരുത്.

9) എം എൽ എ എട്ടാം എഡിഷൻ നിബന്ധനകൾ പാലിക്കുക.

10) ലേഖനങ്ങൾ അയയ്ക്കേണ്ട വിലാസം: akademiperiodicals@gmail.com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here