അക്കാദമി ലൈബ്രറിയിൽ ട്രെയിനിങ്ങിന് അവസരം

കേരള സാഹിത്യ അക്കാദമി ലൈബ്രറിയിൽ ട്രെയിനികളെ നിയമിക്കുന്നു. ലൈബ്രറി സയൻസ് ബിരുദധാരികൾക്ക് മാത്രം ഒരു വർഷത്തേക്കാണ് ട്രെയിനിങ് നൽകുന്നത്. ലൈബ്രറി സയൻസ് ബിരുദം നേടി 3 വർഷം കഴിഞ്ഞവരാകരുത്. മറ്റു സ്ഥാപനങ്ങളിൽ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 4 പേർക്കാണ് ട്രെയിനിങ് നൽകുന്നത്. ട്രെയിനിങ് കാലഘട്ടത്തിൽ പ്രതിമാസം 8500/- രൂപ സ്റ്റൈപ്പന്റായി നൽകും. അപേക്ഷകർ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ച ലൈബ്രറി സയൻസ് ഡിഗ്രി പൂർത്തീകരിച്ചവർ ആയിരിക്കണം. പ്രായപരിധി 35 വയസ്സ്. മലയാളം അറിയാത്തവരെ പരിഗണിക്കില്ല. കംപ്യൂട്ടർ പരിജ്ഞാനം അനുപേക്ഷണീയം.

അപേക്ഷാഫോറം താഴെക്കൊടുക്കുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുക: https://keralasahityaakademi.org/library-trainees/

താല്പര്യമുളള ലൈബ്രറി സയൻസ് ബിരുദധാരികൾ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2023 മേയ് 25 നുളളിൽ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ – 20 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്. കൂടികാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English