തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമിയുടെ 2022-ലെ തുഞ്ചൻ സ്മാരക പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിക്കുന്നു. 5,000/- (അയ്യായിരം) രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുളള പുരസ്കാരം. “തുഞ്ചൻ കൃതികളിലെ സാർവ്വദേശീയത” എന്നതാണ് വിഷയം. രചനകൾ 30 പേജിൽ കവിയാതെ മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്തതായിരിക്കണം. ഏതു പ്രായത്തിലുളളവർക്കും രചനകൾ അയയ്ക്കാം. ഒരു തവണ പുരസ്കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കുവാൻ പാടുളളതല്ല. രചയിതാക്കളുടെ പേരും പൂർണ്ണവിലാസവും ഫോൺ നമ്പറും മറ്റൊരു പേജിൽ എഴുതി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം.  പ്രബന്ധങ്ങൾ 2023 മെയ് 20 ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശൂർ –680 020 എന്ന വിലാസത്തിൽ  നേരിട്ടോ, തപാൽ മുഖാന്തിരമോ അയയ്ക്കേണ്ടതാണ്.
ഫോൺ – 0487-2331069 , 2333967

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English