കേരള മീഡിയ അക്കാദമി  ; ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി നാല്‍പത്തിയഞ്ച് വയസ്.

സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലാവും നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20 വൈകുനേരം 5 മണി. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തില്‍  അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ നം. 0484 2422275 / 0484 2422068

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here