ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോകത്തിലെ മികച്ച എഴുത്തുകാരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് 2018 ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ നടത്തുന്നു. ഫെസ്റ്റിവലിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 10 ന് ആരംഭിക്കും.
സച്ചിദാനന്ദന്‍ ആണ് മൂന്നാം പതിപ്പിനും നേതൃത്വം വഹിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന അസഹിഷ്ണുതയാണ് ഇത്തവണ മുഖ്യപ്രമേയം. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ശബ്ദങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രശസ്തചരിത്രകാരി റൊമില ഥാപര്‍, ദലിത് ചിന്തകന്‍ കാഞ്ച ഐലയ്യ,സാമൂഹ്യമനഃശ്ശാസ്ത്രജ്ഞന്‍ ആശിഷ് നന്ദി, ഫ്രാങ്ക് ഫര്‍ട്ട് ബുക്ക് ഫെയര്‍ സി ഇ ഒ ജര്‍ഗന്‍ ബൂസ്, ദേശീയ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകനായ കനയ്യ കുമാര്‍ തുടങ്ങി നിരവധി പേര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ക്യുറേറ്റര്‍