താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി യാത്ര നടത്തും. മൂന്ന് ദിനം നീളുന്ന യാത്രയുടെ ഉദ്ഘാടനം വ്യാഴാഴ്ച (10-01) വൈകിട്ട് 4ന് കുട്ടമ്പുഴയിൽ ആന്റണി ജോൺ എം.എൽ.എ നിർവഹിക്കും. താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ: ജേക്കബ് ഇട്ടൂപ്പ് മുഖ്യ പ്രഭാഷണം നടത്തും. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ ലാലു മുഖ്യ അതിഥിയാകും. 11 ന് രാവിലെ 9 ന് പൈങ്ങോട്ടൂർ നിന്നും ആരംഭിക്കുന്ന ജാഥ പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി, പുതുപ്പാടി, മതിരപ്പിള്ളി, എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 5ന് ഇരമല്ലൂർ സമാപിക്കും. 12 ന് രാവിലെ കോട്ടപ്പടി യിൽ നിന്നാരംഭിച് മുത്തം കുഴി, ചേലാട്, പുന്നേക്കാട്, നേര്യമംഗലം, നെല്ലിമറ്റം, കുത്തുകുഴി, എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം നെല്ലിക്കുഴിയിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്കാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം നിർവഹിക്കും. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി മുഖ്യാതിഥിയാകും. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരമാണ് യാത്ര സംഘടിപ്പിക്കുന്നത്.
Home ഇന്ന്