കേരള കലാമണ്ഡലം അഡ്മിനിസ്ട്രേഷൻ ഓഫിസ് നവീകരണത്തിന്റെ ഭാഗമായി മഹാകവി വള്ളത്തോൾ നാരായണ മേനോന്റെയും സ്ഥാപക സെക്രട്ടറി മണക്കുളം മുകുന്ദരാജയുടെയും പൂർണകായ എണ്ണച്ചായ ചിത്രങ്ങളും പ്രഥമ ഗുരുനാഥനായ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ അർധകായ ശിൽപ്പവും കേടുപാടുകൾ തീർത്ത് നവീകരിച്ചു പുന:സ്ഥാപിച്ചു.
ഇതിന്റെ അനാച്ഛാദനം കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായും, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനും ചേർന്ന് നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ, റജിസ്ട്രാർ ഡോ. പി. രാജേഷ്‌കുമാർ, അധ്യാപക അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ചിത്രകാരനായ ഷെഫീർ. പി . അഹമ്മദ് ആണ് എണ്ണച്ചായത്തിൽ വരച്ച 65 ഉം 51 ഉം വർഷം പഴക്കമുള്ള ചിത്രങ്ങളുടെയും ശിൽപ്പത്തിന്റെയും നവീകരണം നടത്തിയത്.
Click this button or press Ctrl+G to toggle between Malayalam and English