പ്രകൃതി ദുരന്തം നാശംവിതച്ച ജില്ലയിലെ സ്കൂൾ ലൈബ്രറികൾ പുനഃസൃഷ്ടിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിപാടി രൂപീകരിച്ചു. സഹപാഠിക്കൊരു പുസ്തകം എന്ന പദ്ധതിയിലൂടെ ജില്ലയിലെ ഒന്നു മുതൽ 12 വരെയുള്ള കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ദുരന്ത ബാധിതമായ 30 സ്കൂളുകൾക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും ഇതിനായി പ്രത്യേക അസംബ്ലികൾ വിളിച്ചുകൂട്ടി സന്ദേശം നൽകും. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒറ്റദിവസം കൊണ്ട് പുസ്തകങ്ങൾ സംഭരിച്ച് സ്കൂളിലെത്തിക്കും. ഉപജില്ലാ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന പുസ്തകങ്ങൾ നവംബർ ഒന്നിന് മുന്പ് 30 സ്കൂളുകളിൽ എത്തിച്ച് ലൈബ്രറികൾ പുനഃസൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്
Home ഇന്ന്