കൊറോണഭീതി കാരണം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വൈകും. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന പുരസ്‌കാരങ്ങളിലൊന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്. പോയ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. മികച്ച നടന്‍, നടി, സിനിമ, സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ജേതാക്കളെ തീരുമാനിക്കുന്നത്. 119 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊറോണഭീതിയില്‍ മാര്‍ച്ച് 31 വരെ സര്‍ക്കാരിന്റെ വിലക്കുള്ളതിനാല്‍ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു ജോലിയും ഈ സമയത്ത് നടക്കില്ല. സ്ഥിതി തുടരുകയാണെങ്കില്‍ ഏപ്രിലിലും പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയുമുണ്ട്.