കേരള ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. രേവതിയാണ് മിച്ച നടി. ചിത്രം ഭൂതകാലം. ബിജു മോനോൻ, ജോജു ജോർജ് എന്നിവരാണ് മികച്ച നടൻമാർ. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന് പുരസ്കാരം. ജോജു ജോർജിന് നായാട്ട് എന്ന ചിത്രത്തിനും.
ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ജോജി എന്ന ചിത്രമാണ് ദിലീഷിന് അവാർഡ് നേടിക്കൊടുത്തത്. ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച ചലച്ചിത്ര ഗ്രന്ഥം -പട്ടണം റഷീദിന്റെ ചമയം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.