വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ക്കുള്ള നാമനിര്‍ദേശം സമര്‍പ്പിക്കല്‍ ആരംഭിച്ചു . ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുരസ്‌കാരം നൽകുന്നത്.
2022 ലെ കേരള പിറവി ദിനത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. നാമനിർദേശങ്ങൾ ഓൺലൈനായി ഏപ്രിൽ ഒന്നു മുതൽ സമർപ്പിക്കാം. അവസാന തീയതി ജൂൺ 30. കേരള പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ ഓൺലൈനായി www.keralapuraskaram.kerala.gov.in മുഖേനയാണ് നൽകേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല.
കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും www.keralapuraskaram.kerala.gov.in ൽ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.
Click this button or press Ctrl+G to toggle between Malayalam and English