പ്രശസ്ത എഴുത്തുകാരനും പരിഭാഷകനും ആയ സുനിൽ ഞാളിയത്തിന്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021-ലെ പരിഭാഷാ അവാർഡ് . മഹാശ്വേത ദേവിയുടെ ‘ബഷായ് ടുഡു’ എന്ന നോവലിന്റെ അതേ പേരിലുള്ള പരിഭാഷാ കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് .കേരള സാഹിത്യ അക്കാദമിയുടെ പരിഭാഷാ അവാർഡ് (2015) ഉൾപ്പെടെ നിരവധി അവാർഡുകൾ സുനിൽ ഇതിനകം നേടിയിട്ടുണ്ട്.