കേന്ദ്ര സാഹിത്യ അക്കാദമി; വിവർത്തന പുരസ്‌കാര വിതരണം

 

കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തക സാഹിത്യ പുരസ്കാര സമർപ്പണം ഇന്ത്യയിലെ വിവർത്തകരുടെ ഒത്തുചേരലിൽ വ്യത്യസ്തമായി.

സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് മാധവ് കൗഷിക്, സാഹിത്യ അക്കാദമി സെക്രട്ടറി കെ.ശ്രീനിവാസ റാവു എന്നിവരും പ്രസംഗിച്ചു. മഹാശ്വേത ദേവിയുടെ ‘ഓപറേഷൻ ബഷായ് ടുഡു’ എന്ന ബംഗാളി നോവൽ വിവർത്തനം ചെയ്ത സുനിൽ ഞാളിയത്ത് ആണ് മലയാളത്തിലേക്കുള്ള വിവർത്തനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്.

ബെന്യാമിന്റെ ആടുജീവിതം ഒഡിയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഗൗരഹരി ദാസും അവാർഡ് ജേതാക്കളിൽപ്പെടുന്നു. കഴിഞ്ഞ ദിവസം രാവിലെ 10-ന് സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ വിവർത്തകർ സാഹിത്യ അനുഭവങ്ങൾ പങ്കുവച്ചു. ഓരോ വർഷവും ഓരോ നഗരങ്ങളിൽ സംഘടിപ്പിക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാര സമർപ്പണം 12 വർഷത്തിനു ശേഷമാണ് തൃശൂരിൽ നടത്തുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here