കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികൾ രാജകുമാരി നടുമറ്റത്തും കമ്പിളികണ്ടം പാറത്തോട്ടിലും ഞായറാഴ്ച നടക്കും.
രാജകുമാരി നടുമറ്റം പ്രണവം ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 11-ന് ഹൈറേഞ്ചിലെ സാഹിത്യവും സംസ്കാരവും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും.
സമ്മേളനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അംഗം ഡോ.അജയപുരം ജ്യോതിഷ് കുമാർ അധ്യക്ഷനാകും. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാറത്തോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്രാമീണ സാഹിതിയിൽ ആൻറണി മുനിയറ അധ്യക്ഷത വഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അംഗം ഡോ.കായങ്കുളം യൂനുസ് ഉദ്ഘാടനം നിർവഹിക്കും.