കെടുത്തുന്നയുവത്വങ്ങള്‍

yuvathwamഅറിവിന്‍റെവെളിച്ചത്തില്‍
ഉയിര്‍ത്തിടുന്നയുവത്വത്തെ
തളച്ചിടുന്നുകരിനിയമത്തിനാല്‍
കല്ല്‌തുറുങ്കില്‍…!

കാലംമെനഞ്ഞെടുത്ത പുത്തന്‍
കുരുക്കില്‍ പിടഞ്ഞുഒടുങ്ങുന്നു
നാളയില്‍ നാടിനേനയിക്കേണ്ട
യുവത്വത്തിന്‍ആയുസ്സ്….!

ആദര്‍ശവിശ്വാസ ചിഹ്നത്തിന്‍റെ
വേര്‍തിരുവില്‍ ഇരകളെതിട്ടമാക്കി
മെനഞ്ഞെടുത്ത കഥയിലെതാരമാക്കി
അടിമയാക്കുന്നു പുത്തന്‍പ്രഭാതങ്ങളെ…!

അവകാശശബ്ദത്തിന്‍ നാവരിഞ്ഞു
ധ്വംസനപര്‍വ്വം മറക്കുവാനായിട്ട്
യെന്‍കൌണ്ടര്‍ നീതിനടപ്പാക്കുന്നു
നടപ്പാതയില്‍…!

അവകാശങ്ങളൊക്കെ കവര്‍ന്നെടുത്തിട്ട്
അധികാരത്തില്‍നിന്നു അകറ്റുവാനായിട്ടു
രാജ്യദ്രോഹത്തിന്‍ ചാപ്പകുത്തിതുടച്ചു
നീക്കുന്നുപിറന്നമണ്ണില്‍നിന്നു ഒരുകൂട്ടത്തെ…..!

ജനനിക്കായ്‌കൊലക്കയര്‍ വിശ്വാസത്തിന്‍
ഭാഗമായികരുതി രക്തസാക്ഷിത്വംവരിച്ചവര്‍തന്‍
പിന്‍തലമുറയിന്നിവിടെ നിലനില്‍പ്പിനായി
ബലികല്ലില്‍ തലതല്ലികേഴുന്നു…..!

അധികാരകാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരുമ്പോഴും
പെറ്റനാടിനെഒറ്റിയവന്‍ ആദര്‍ശവിശ്വാസത്തിന്‍
അകലത്തില്‍അകറ്റുമെന്നോര്‍ത്തിട്ട് നെറികെട്ട
കൂട്ടത്തില്‍നിന്നുകാക്കുവാനായിട്ടു നിത്യവും
ഇരക്കുന്നു പരബ്രഹ്മത്തോട്….!

വിശ്വാസപ്രമാണംമുറുകേപുണരുന്നവന്
വീഥിയിലെ വിഘ്നങ്ങള്‍വിലങ്ങാകുകില്ല
ഇരുള്‍മൂടിയപാതയില്‍ തെളിവായിജ്വലിക്കും
ഇനിയുമാ വഴിവിളക്ക്….!

നമ്രൂതിന്‍മസ്തിഷ്കത്തില്‍ നുരച്ചകൂത്താടികള്‍
ഇന്നുംമൂളിപറക്കുന്നു….!
നീറോമണ്ണായിട്ടും റോംഇന്നു ബാക്കി…!
ഫറോവയെ മുക്കിയനൈല്‍പിന്നയുമോഴുകുന്നു…!
അബ്രഹത്തിന്‍ ആനപ്പട പക്ഷികള്‍തന്‍
ചിറകടിയില്‍ചുട്ടെരിഞ്ഞിട്ടും തിരുഗേഹംമിന്നും
ദൃഷ്ടാന്തമായിനില്‍ക്കുന്നു…!

സത്യം പ്രതീക്ഷയേകൈയ്യ് വെടിയില്ല
കാലം അതിനുസാക്ഷിയാവും…!
കാലംപറഞ്ഞ കഥകള്‍തെളിവായി
മുന്നില്‍ കത്തുന്നു…!
നാളയെകെടാതെകാക്കുവാന്‍ ഇനിയുള്ള
യുവത്വത്തേഅണക്കാതെകാക്കണം
അത്എന്‍റെയുംനിന്‍റെകര്‍മ്മമാണന്നോര്‍ക്കണം..!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here