സൽമ സമകാലിക തമിഴ് കവിതയിലെ നിരന്തര സാന്നിധ്യമാണ്.ജീവിതത്തിൽ പല തരത്തിലുള്ള വിലക്കുകൾ നേരിടേണ്ടി വന്ന സൽമ കവിതയും പുസ്തകങ്ങളും കാരണമാണ് അതിജീവിച്ചത്.
രണ്ടു കവിത സമാഹാരങ്ങളും,ഒരു കഥാസമാഹരവും,ഒരു നോവലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഇന്ത്യൻ സ്ത്രീയുടെ എഴുതപെടാത്ത ചരിത്രമാണ് അവരുടെ രചനകൾ. എഴുത്തുകാരി എന്നതിലുപരി ആക്ടിവിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ്
കാഴ്ചപ്പാട്
തലകുത്തി നിന്ന് ഞാൻ
മുടി കോതുന്നു,
തലകീഴായി പാകം ചെയ്യുന്നു,
അങ്ങനെ തന്നെ തിന്നുന്നു.
കുഞ്ഞിനെയൂട്ടാൻ കീഴ്മേൽ
മറിയുന്നു,
ഉപ്പൂറ്റി മുകളിലേക്കിട്ട്
പുസ്തകം വായിക്കുന്നു
തലകുത്തിനിന്നെന്നെത്തന്നെ
തിരയുന്നു ……
പേടിച്ച് വിറച്ച് മുറ്റത്തെ മരത്തിലെന്നെ നോക്കി
ഞാന്നു കിടക്കുന്നുണ്ടൊരു വവ്വാൽ