ഇന്നലെകൾ കഴിഞ്ഞു പോയ
സ്വപ്നങ്ങളെന്നു പറഞ്ഞത്
ഇലകളിൽ അഭയം തേടിയ
മഴത്തുള്ളികൾ ആയിരുന്നു .
ഇന്നുകൾക്കു, പടിയിറങ്ങുന്ന
സഞ്ചാരിയുടെ വേദനയെന്നു പറഞ്ഞത്
പെയ്യുവാൻ വിധിക്കപ്പെട്ട മേഘങ്ങളുടെ
നീറുന്ന മനസ്സാണ്
നാളേക്ക് , നാദം നിലച്ച
വേഴാമ്പലിന്റെ ചേഷ്ടകളെന്നു പറഞ്ഞത്
ലക്ഷ്യമില്ലാതെ പറക്കുന്ന
അപ്പുപ്പൻതാടി ആയിരുന്നു .
ഇന്നലകളും
ഇന്നും ഒരുക്കിയ
ശവമഞ്ചത്തിൽ യാത്രക്കൊരുങ്ങുന്ന
അപ്പുപ്പൻതാടി .