പഴയൊരു തംമ്പുരുവാണിന്നെൻ ഹൃദ്‌തടം
പഴയൊരു പാഴ്‌ശ്രുതിയാണെന്നുലകം
എന്നാത്മവീണയിൽ മീട്ടുന്നതോ
പുതിയൊരു നൊമ്പരത്തിൻ ശീലും.
മറവിയാം മൂന്നക്ഷരം കൊണ്ടു
മായ്‌ക്കുന്നുവോ?
പ്രണയമാം മൂന്നക്ഷരം മനസ്സാൽ
പ്രണോദിതമാം മാസ്‌മരലോകം.
എരിയുന്ന വേനലിൽ സാന്ത്വനമായ്
എങ്ങുനിന്നോ കുളിരുളള മഴ പോലെ
നീറും മനസ്സിൽ സ്‌നേഹത്തിൻ
നീർത്തുളളിയായ് നിൻ രാഗവും.
തെളിനീരുപോലെ പാവനമായ്
തഴുകുന്ന സ്‌നേഹത്തിലേതോ
മനസ്സിൽ നിന്നുമുയരും വിഷം
നിറയ്‌ക്കുന്നു
അതിൻ നൊമ്പരത്തിലെന്നിലെ
സാന്ത്വനത്തിൻ മുല്ലമൊട്ടുകൾ
പൊഴിയുന്നു.
വിധിയെന്ന രണ്ടക്ഷരത്തിൻ
കരാളഹസ്‌തങ്ങളിൽ
ഞെരിയുന്നതോ
സ്‌നേഹമാം സത്യസൗന്ദര്യത്തിൻ
ചെമ്പനീർപ്പൂവ്.
Generated from archived content: poem2_nov.html Author: sumesh_vayalar