ജീവിതമൊരു ശിക്ഷയാകുകയാണ് കുട്ടി. ഞാൻ തോറ്റുപ്പോകുന്നു. നിന്റെ സാന്നിധ്യത്തിൽപോലും. എന്റെ വ്യസനങ്ങൾക്ക് മുൻപാകെ നിലവിളിയായി ഒടുങ്ങുവാനല്ലേ നിനക്കുപോലുമാകുന്നുളളു. ഇല്ല നമുക്കും ഒരു നല്ല കാലമുണ്ടാകുമെന്ന് അപർണ്ണ. എനിക്കത് വിശ്വസിക്കാനാവുന്നില്ല. എങ്കിലെന്തേ കഴിഞ്ഞ നാൽപ്പത്തിയൊന്നു വർഷമായി അതുണ്ടായില്ല. അതിനവൾക്ക് ഉത്തരമില്ല. അവൾ വീണ്ടും സാന്ത്വനത്തിന്റെ വിശറികൾ തേടിപ്പോകുന്നു. ഇല്ല അപർണ്ണേ ഞാൻ ആത്മഹത്യ ചെയ്യുവാൻ പോകുകയാണ്. എഴുതുന്ന പരീക്ഷകളിലൊക്കെ പരാജയമാകുന്ന കുട്ടിയുടെ നിസ്സഹായത നിനക്ക് പരിചയമുളളതല്ലല്ലോ?
Generated from archived content: story3_nov.html Author: samad_panayapilly