കണ്ണാടിഃ-
സൂപ്പർ മാർക്കറ്റിൽ നിന്ന് ഒരു കണ്ണാടി വാങ്ങി, ഈ കണ്ണാടിയിൽ കാലത്തിന്റെ നേർകാഴ്‌ചകൾ പ്രതിഫലിക്കും.
ഉണ്ണിക്കണ്ണന്റെ വായിൽ ഈരേഴു പതിന്നാലു ലോകവും കണ്ടമ്പരന്ന യശോദയെപ്പോലെ കാലത്തിന്റെ നേർക്കാഴ്‌ചകൾ കണ്ടിരിക്കാനും ഒരു കണ്ണാടി.
* * * * * * * * * * * * * * * * * * * * * * * * * *
ലോകംഃ-
ഞാൻ പറയുന്നത് എപ്പോഴും ഞാനുദ്ദേശിക്കുന്നതാവില്ല. രാഷ്‌ട്രീയ പ്രവർത്തകൻ പറഞ്ഞുഃ
ഞാൻ എഴുതുന്ന അർത്ഥമല്ല ലോകം ഗ്രഹിക്കുന്നത്. എഴുത്തുകാരൻ.
എന്റെ പ്രവർത്തിക്കു മാത്രമേ നേർവഴിയുളളൂ. അധോലോക നായകൻ ആശ്വസിച്ചു.
Generated from archived content: story3_aug.html Author: rajendran_vayala
Click this button or press Ctrl+G to toggle between Malayalam and English