വിദ്യ

ബാല്യമെത്രയും നിഷ്‌കളങ്കം

കേട്ടു

പഠിച്ചു

പഠിപ്പിക്കുന്നു.

എത്രകാലമീതത്വം പകർത്തുവാൻ

എത്രകോടി വിരലുകൾ നൊന്തുവോ!

ചുടുകടല പൊതിഞ്ഞ വന്നെത്തും

കോപ്പിപ്പുസ്‌തകത്താളുകൾ

തുടയിലിന്നും തെളിഞ്ഞ കരിം-

വരകളാലെ പറയുന്ന സത്യവും

മിഴികളിൽ പിടയുവത്‌

ഗുരുവോ വിദ്യയോ

മുഴക്കങ്ങളിൽ തെളിയുവത്‌

മരിക്കുന്ന മർത്ത്യതയോ

ഹൃദയം മനസ്സല്ല

മനസ്സിൽ ഹൃദയമില്ല

ഹൃദ്‌സ്‌പന്ദന താളമിടയുന്നു

മരവിപ്പൂ മാനസം

നിലയ്‌ക്കുന്നൂ സൗഹൃദം

Generated from archived content: poem9_feb.html Author: premanad_chempad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English