കുഞ്ഞേ കരയാതിരിപ്പതെന്തേ
കണ്ണുകൾ നനയാതിരിപ്പതെന്തേ
നോവുകളേറിയ വർത്തമാനം
സ്‌നേഹമുദിക്കാത്ത വാസരമോ
ചുറ്റുമെരിയുന്നു വേദനകൾ
മോഹങ്ങളൊന്നും തളിരിടില്ല
പിച്ചനടക്കുന്ന ജീവിതത്തിൽ
ഇല്ല വഴികൾ നിനക്കുമുന്നിൽ
കുഞ്ഞനിയനൊരു മുത്തമില്ല
ഇല്ലൊരു പുഞ്ചിരിത്തുണ്ടുപോലും
കൈതവമില്ലാത്തമിഴിയിൽ നിന്നും
ജീവിതത്തിന്റെ മരുഭൂകാണാം
ചിത്രത്തിൽ വന്നൊരു ജീവിതമേ
ചിത്രപതാംഗവുമാവുകില്ലേ.
Generated from archived content: poem5_nov.html Author: premanad_chempad