കാവ്യകൈരളി പബ്ലിക്കേഷന്റെ പ്രഥമ സംരംഭവും, കാവ്യകൈരളി മാസികയുടെ പത്രാധിപരുമായ ചന്തിരൂർ കെ.എസ്.എ റഷീദിന്റെ മരണം എന്ന കൃതി ആനുകാലിക സംഭവങ്ങളെ ഇതിവൃത്തമാക്കി രചിച്ചിട്ടുളള 34 കഥകളുടെ സമാഹാരമാണ് ഇതിലെ കഥകളെല്ലാം തന്നെ. കാലഭേദ പരിസ്ഥിതികളുമായി ഒട്ടിച്ചേർന്ന് നില്‌ക്കുന്നു. ആശയ ഗാംഭീര്യവും സ്വതന്ത്രാവിഷ്‌ക്കരണവും കഥകളെ ചന്തമുളളതാക്കി തീർക്കുന്നു. ഭാവനാവിലാസമുളള ഒരു കഥാകൃത്തിന്റെ ചേതോവികാരങ്ങളിൽ തിങ്ങി നില്‌ക്കുന്ന പ്രതിഷേധധ്വനികൾ നിറഞ്ഞതാണ് എല്ലാ കഥകളും. സാമൂഹ്യ സാഹചര്യങ്ങളുടെ അനന്തനാശത്തിൽ നൊന്തുപിടയുന്ന ഒരു കലാഹൃദയത്തിന്റെ തേങ്ങലുകൾ മുഴുവൻ കഥകളിലും ഒളിഞ്ഞും തെളിഞ്ഞും നില്‌ക്കുന്നു. മനോഹരമായ കാല്‌പ്പനിക കഥകൾ ഇതിൽ മിന്നിത്തിളങ്ങുന്നു. കഥയെഴുത്തിന്റെ അതിലാവണ്യമോ, അതിശയോക്തിപരമായ ദുരൂഹതകളോ ഉണ്ടാക്കാതെ എന്നാൽ ആകാംക്ഷാഭരിതമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന കഥകളാണ് എല്ലാം തന്നെ. നേരെ വാ, നേരെ പോ എന്ന സിദ്ധാന്തമാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. ഇത് സാഹിത്യത്തെ സാധാരണക്കാരനിൽ എത്തിക്കാൻ കൂടുതൽ സഹായിക്കും. ഭംഗിയായി മെടഞ്ഞെടുത്ത കഥകളുടെ കമനീയ ശേഖരം തന്നെയാണ് ചന്തിരൂർ കെ.എസ്.എ റഷീദിന്റെ മരണം എന്ന കൃതി.
മരണം (മിനിക്കഥകൾ)
ചന്തിരൂർ കെ.എസ്.എ. റഷീദ്
കാവ്യകൈരളി പബ്ലിക്കേഷൻ
വില – 15 രൂപ.
Generated from archived content: book1_aug.html Author: pp_narayanan
Click this button or press Ctrl+G to toggle between Malayalam and English