സൗന്ദര്യോത്സവത്തിന്റെ
ചെങ്കൊടിപറത്തുവാൻ
സംഭ്രമം, ഏതേതെന്നെ
കൂടുതൽ ഭ്രമിപ്പിച്ചു.
നൂപുരം കിലുക്കിയെൻ ഭാവനയിങ്കൽ, സർവ്വ-
ജീവിതഭാവങ്ങളും മേല്‌ക്കുമേൽ ശോഭിക്കുന്നു.
ശില്‌പശാലയിലല്‌പം നിന്നുഞ്ഞാനേതേതിന്റെ-
സൃഷ്‌ടിയാണാദ്യം എന്ന സംശയം ശേഷിക്കുന്നു.
ഏതിന്റെ മഹോത്‌കൃഷ്‌ട സൗന്ദര്യം വരയ്‌ക്കും ഞാ-
നേതിനെക്കുറിച്ചാദ്യം പാടുമീമുഹൂർത്തത്തിൽ
ഇവയെ വിനാശത്തിൻ ദുർഭ്‌ഭൂതം ചവച്ചര-
ച്ചെറിയും നിമിഷത്തിൽ ദുഃഖത്തെക്കുറിച്ചാകാം.
Generated from archived content: poem11_nov.html Author: pp_janakikkutty
Click this button or press Ctrl+G to toggle between Malayalam and English