പിന്നെയും അമ്മയെൻ
കനവിന്റെ ചില്ലയിൽ
വിരിയുന്നു പൂവായി
പരിലാളനമായി
കലിപൂണ്ട അച്‌ഛന്റെ
കനലാളും നോട്ടത്തിൽ
ഉരുകുന്ന അനുജന്റെ
മൃദുമന്ദഹാസമായി!
കദനത്തിലാഴുന്ന
കണ്ണുനീർച്ചോലയിൽ
കരകവിയുന്നൊരു
വികാരവായ്‌പായി!
നൊന്തുരുകീടുമ്പോൾ
സാന്ത്വനമായുളളിൽ
വന്നു നിറയുന്ന
തെളിനീർധാരയായി!
നമിയ്‌ക്കുന്നു നിന്നെ ഞാൻ
നിത്യം സ്‌തുതിയ്‌ക്കുന്നു
ഉണ്‌മയായുറവയായി
എന്നിൽ നിറയുവാൻ!
Generated from archived content: poem1_feb.html Author: muyyam_rajan