കണ്ണുണ്ടായതു കാണാനല്ലേ
കാണേണ്ടതു നാം കണ്ടേതീരൂ
കാണാനുളളതു കണ്ടാൽ തന്നെ
കൊളേളണ്ടതു നാം കൊളളാറില്ല
കണ്ണിനു കാണാൻ കഴിയുന്നതിലും
കാണാൻ പലതും കണ്ടിട്ടുമുലകിൽ
കണ്ണതിനാലെ കാണണമൊന്ന്
കണ്ണുന്നുളളിൽ കണ്ണായ് വേറെ.
Generated from archived content: poem5_aug.html Author: md_raveendran