കാവ്യകൈരളി ആഗസ്‌റ്റ് ലക്കം കിട്ടി. സന്തോഷം നന്ദി. വെൺമ അകത്തും പുറത്തും ഇതു കാത്തു സൂക്ഷിക്കാം. – ഡോ.എഴുമറ്റൂർ രാജരാജവർമ്മ, തിരുവനന്തപുരം.
കാവ്യകൈരളി കൈപ്പറ്റി. വിഭവങ്ങൾ ശ്രദ്ധേയം. മുഖക്കുറിപ്പു ശ്രദ്ധേയമായി. സിജോ ആന്റോ ചാലക്കുടിയുടെ ലേഖനം തികച്ചും അവസരോചിതമായി. നമ്മുടെ യുവതലമുറയെ നേർവഴിയിലേയ്‌ക്ക് നയിക്കാൻ സഹായകരമായി. കയ്യുമ്മുവിന്റെ മിഴിനീർപൂക്കൾ കവിതയും ഹൃദ്യമായി. – കുഞ്ഞിപ്പ പന്താവൂർ, മലപ്പുറം.
കാവ്യകൈരളി ആഗസ്‌റ്റ് ലക്കം വായിച്ചു. ലേ-ഔട്ട് മനോഹരമായിട്ടുണ്ട്. രേഖാചിത്രങ്ങളുടെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്താമായിരുന്നു. ചന്തിരൂർ ദിവാകരൻ, പി.പി.നാരായണൻ, മുനീർ ഉളേള്യരി എന്നിവരുടെ രചനകൾ വായനാസുഖം പകർന്നു.- എരമല്ലൂർ സനൽകുമാർ.
കാവ്യകൈരളി പുതിയ രൂപം നന്നായിത്തോന്നി. കാഴ്‌ചയിൽ മാത്രമല്ല, വായിക്കാനും സൗകര്യം. വിഭവങ്ങളെല്ലാം ഏറെ ഹൃദ്യം. – ശങ്കരൻ കോറോം, പയ്യന്നൂർ.
കാവ്യകൈരളി ആഗസ്‌റ്റ് ലക്കം കണ്ടു. ടി.പി.സെയ്‌ഫുദീൻ, സിജോ ആന്റോ എന്നിവരുടെ ലേഖനങ്ങൾ കാലിക പ്രസക്തിയാർന്നതുതന്നെ. ചന്തിരൂർ ദിവാകരന്റെ കവിതയും ഏറെ ഹൃദ്യമായി. മറ്റു വിഭവങ്ങളും – ടി. സുരേഷ്, ദമാം, സൗദിഅറേബ്യ.
Generated from archived content: letter_nov.html