തപാൽ

പ്രിയ റഷീദ്‌,

കാവ്യകൈരളി ജനുവരി ലക്കം. മതേതരത്വത്തെപ്പറ്റിയുളള മുഖക്കുറി കസറി. ഇത്തരമൊരു ഭാവി, ഭാരതത്തിൽ യാഥാർത്ഥ്യമായെങ്കിലെന്ന്‌ ഞാൻ ആഗ്രഹിക്കട്ടെ!

പ്രൊഫ. പി.മീരാക്കുട്ടി

* * * * * * * * * * * * * * * * * * * * * * * * * * * * *

കാവ്യകൈരളി പരിചയം പംക്തി ശ്രദ്ധേയമാണ്‌. ഇത്രയും വിശദമായിട്ടെഴുതുന്നത്‌ നന്നാണ്‌. അശ്ലീലത്തെപ്പറ്റി കേവലം അയ്യോ! അത്‌ അശ്ലീലമാണ്‌ എന്നാരെങ്കിലും പറഞ്ഞാൽ കേൾവിക്കാരന്റെ മനോമുകുരത്തിൽ മുളപൊട്ടുന്നത്‌ ലൈംഗികതയുടെ നാമ്പുകളാണ്‌. ഇങ്ങനെ ചിന്തിക്കുന്ന ഈ നാട്ടിൽ ലൈംഗികതയും അശ്ലീലവും രണ്ടും രണ്ടാണെന്ന്‌ ബോധവൽക്കരിക്കാൻ ശ്രമിച്ചാൽ നമ്മുടെ അതിനായുപയോഗിക്കുന്ന സമയം നഷ്‌ടം തന്നെ. മഞ്ഞപിത്തക്കാരൻ നോക്കുന്നതെല്ലാം മഞ്ഞയല്ലേ?

ജിജോ രാജകുമാരി, ഇടുക്കി

* * * * * * * * * * * * * * * * * * * * * * * * * * * * *

മലയാള കവിതയുടെ വളർച്ചയും തളർച്ചയും എന്ന പി.പി.നാരായണന്റെ ലേഖനം ശ്രദ്ധിച്ചു. കവിതയെന്ന്‌ പേരിട്ട്‌ എന്തെങ്കിലും കുത്തികുറിച്ചാൽ അത്‌ കവിതയാവില്ല. ഇത്തരം ചില പതിരുകൾ നിശ്ശേഷം നശിച്ചാലെ കാവ്യരംഗം ഒന്നുകൂടി പുഷ്‌ടിപ്പെടുകയുളളൂ. പി.പി.നാരായണനും കാവ്യകൈരളിക്കും അഭിനന്ദനങ്ങൾ.

കെ.ജി.ജോൺ, നേമം, തിരുവനന്തപുരം

* * * * * * * * * * * * * * * * * * * * * * * * * * * * *

കാവ്യകൈരളി ഓരോ ലക്കവും നന്നാകുന്നുണ്ട്‌. അഭിനന്ദനങ്ങൾ. കവിത തിരിച്ചുവരികയാണ്‌. സ്വാഭാവികമായ സ്രോതസ്സിൽക്ക്‌. കാവ്യകൈരളിയുടെ സങ്കല്പം വ്യതിരക്തവും ദീപ്‌തവുമാകട്ടെ എന്ന്‌ ആശംസിക്കുന്നു.

പി.എ.അനീഷ്‌, തൃശൂർ.

* * * * * * * * * * * * * * * * * * * * * * * * * * * * *

കാവ്യകൈരളി ജനുവരി ലക്കം മികച്ച രചനകൾ കൊണ്ട്‌ സമൃദ്ധം. ടി.പി.സെയ്‌ഫുദിന്റെ പംക്തി ശ്രദ്ധേയം തന്നെ. കാവ്യകൈരളിയുടെ മുന്നോട്ടുളള പാതയിൽ എല്ലാ വിജയവും ആശംസിക്കുന്നു.

അനുസാജി ആർ, മായിത്തറ, ചേർത്തല.

* * * * * * * * * * * * * * * * * * * * * * * * * * * * *

കാവ്യകൈരളി ജനുവരി ലക്കം ശ്രദ്ധയമായ മുഖക്കുറി. മതങ്ങൾക്കതീതമായി, മനുഷ്യസ്‌നേഹം ഇനിയും മരിച്ചിട്ടില്ലെന്ന്‌ കണ്ടമംഗലം ക്ഷേത്രഭാരവാഹികൾ തെളിയിച്ചിരിക്കുന്നു. പി.പി.നാരായണൻ, മുഖത്തല, പി.ഐ.ശങ്കരനാരായണൻ എന്നിവരുടെ രചനകൾ മികച്ചു നിൽക്കുന്നു. ഡോ.മേരി വിതയത്തിലിനെ പരിചയപ്പെടുത്തിയത്‌ ഉചിതമായി.

രാധാ അശോകൻ, കോട്ടയം

* * * * * * * * * * * * * * * * * * * * * * * * * * * * *

മതം രാഷ്‌ട്രീയത്തിലും, രാഷ്‌ട്രീയം മതത്തിലും, പൊതുനിരത്തിലും ഭീകരമാംവിധം ഇടപാടുകൾ ചെയ്യുന്നതിനെതിരെയുളള ചിന്തകൾ അനിവാര്യം

മണി കെ.ചെന്താപ്പൂര്‌, കൊല്ലം

* * * * * * * * * * * * * * * * * * * * * * * * * * * * *

മാസിക ഏറെ നിലവാരം പുലർത്തുന്നു. സൃഷ്‌ടികൾ എല്ലാം നല്ലതു തന്നെ. മുഖക്കുറി അവസരോചിതമായി. വർഗ്ഗീയതയും രാഷ്‌ട്രീയതയും പേപിടിച്ച്‌ നാട്ടിൽ വിഹരിക്കുന്ന ഈ കാലത്ത്‌ ചില നല്ല മനസ്സുകൾ മാതൃകയാവാൻ അവസരമുണ്ടാകട്ടെയെന്ന്‌ ആഗ്രഹിക്കുന്നു.

ഉണ്ണി എടക്കഴിയൂർ

* * * * * * * * * * * * * * * * * * * * * * * * * * * * *

കാവ്യകൈരളിയിലെ സാംസ്‌കാരികം പംക്തി ടി.പി.സെയ്‌ഫുദ്ദീന്റെ നക്‌സലൈറ്റ്‌ മനസ്സിന്റെ കണ്ണാടിയാണോ?

ആർ.എൻ.പി. നമ്പൂതിരി, ആറന്മുള

* * * * * * * * * * * * * * * * * * * * * * * * * * * * *

Generated from archived content: letter_feb.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English