നീലമിഴികളിലുറങ്ങും-
നിറകുളിർ പൂമ്പാറ്റകളെ
കിനാവിന്റെ താരാപഥ-
ത്തിലമരും നീല കുസുമങ്ങളെ…
എന്റെ വീണ മീട്ടി പാടുന്ന
എൻ മനസ്സിലെ കുരുവികളെ
എനിക്കായ് വിടരും പുഷ്‌പഗണങ്ങളെ…
എന്തേ കൊഴിഞ്ഞടർന്നവരെങ്ങുപോയ്….?
വരികയില്ലേ ഇനിയവരൊട്ടും
തരികയില്ലേ…തരികയില്ലൊരു ചുംബനം?
വസന്തയാമങ്ങളിലും
ശ്യാമസുന്ദര സുദിനങ്ങളിലും
ശാരദേന്ദുവായ്…നീ
പാടി വിളയാടിടും കാലം
കാലമേ നീയെനിക്ക്
കൂട്ടിനായ് തന്നയീ… മൃദുഗാനം
പാടി ഞാൻ നിന്നെയുണർത്തും
രാവിന്റെ മണിമാറിലമർന്നും
ഗഗന വീഥിയിലൂടെ, ഞാൻ നടന്നും
ശ്യാമവർണ്ണങ്ങളിൽ
ശാന്ത മധുരങ്ങളിൽ
ചിത്തമോടെ ഞാൻ
പാടിപ്പുൽകുമീ….
യേതോ രാവിന്റെ കൂട്ടിൽ!
Generated from archived content: poem9_aug.html Author: kayyammu