സായാഹ്‌നം
പച്ചോലത്തുമ്പത്തൊരു-
ചെമ്പോത്തിരിക്കുന്നു
മേയുന്ന പോത്തിൻപുറത്തൊരു
കൊറ്റിയിരിക്കുന്നു
വടുക്കൾവീണപാടം നോക്കി
വരമ്പത്തു ഞാനിരിക്കുന്നു
പടിഞ്ഞാറാകാശത്തലക്കൽ
സൂര്യനമരുന്നു
പടിപ്പുരക്കൽ
മുത്തച്ഛൻ
സായാഹ്‌നം കാണുന്നു.
ചോദ്യം
കുരുടനെ
ഉപരോധിക്കാൻ
ആർക്കാണധികാരം
കണ്ണുകളുണ്ടായിട്ടും
കാണാത്ത
പരിഷകൾക്കോ?
ബധിരനെ
കുറ്റംപറയാൻ
ആർക്കാണധികാരം
കാതുകളുണ്ടായിട്ടും
കേൾക്കാത്ത
വേതാളങ്ങൾക്കോ?
Generated from archived content: poem7_feb.html Author: dr_p_sajeevkumar