പുതിയമാനം

ഉന്മത്തമായ മനസ്സിൽ

ഉരുണ്ടുകൂടി പെയ്യാൻ

ഇനിയും മഴമേഘങ്ങൾ

വിഷാദം ഊർന്നുവീണു കഴിഞ്ഞാൽ

നിലാവൊളി പരക്കുന്നതും കാത്ത്‌

ഏറെ നേരം

ഒരു ഇന്ദ്രജാലക്കാരനെപ്പോലെ

വിവിധ വർണ്ണങ്ങൾ ചാലിച്ചെടുത്ത്‌

ക്യാൻവാസിൽ പകർന്നുകഴിഞ്ഞാൽ

എല്ലാം ശുഭം

പിന്നെ ഏകാന്ത ധ്യാനത്തിൽ

തെളിഞ്ഞുവരുന്നതെല്ലാം

നൂതനമായ കാഴ്‌ചപ്പാടുകൾ

അവയും പകർന്നു വച്ചാൽ

മനസ്സു പിന്നെയും

പുതിയ മാനം തേടും.

Generated from archived content: poem6_feb.html Author: dheerapalan_chalipad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here