സുവർണ്ണ കണ്‌ഠമുളള കുയിൽ
വസന്താരാമത്തിൽ
പ്രഭാതോദയത്തിനു മുൻപ്
എനിക്ക്
സുപ്രഭാതം നേരുന്നു.
അതിന്റെ കൊച്ചുകണ്‌ഠത്തിൽ
മധുരമുളള
സ്‌നേഹത്തിന്റെ ആയിരം
ഗാനങ്ങൾ
പ്രിയേ,
സൂര്യനോടൊപ്പം നീയും ഉണരുന്നു.
അധരപുടങ്ങളിൽ
മധുര മന്ദഹാസവുമായി
നീ അടുത്തു വരുന്നു.
ഒരു ചുംബനത്തിൽ
പ്രഭാതത്തിലെ ഏറ്റവും
മധുരമായ,
മാഞ്ഞുപോകാത്ത
സുഗന്ധം
നീ എനിക്ക് സമ്മാനിക്കുന്നു.
സുപ്രഭാതം!
നിന്റെ കണ്‌ഠത്തിൽനിന്ന്
മധുര മന്ത്രമായി,
നിന്റെ കളകൂജനത്തിലും
മധുരതരമായി
എന്നിലേക്ക് അത്
ഒഴുകുന്നു;
തുടത്ത പ്രേമത്തിന്റെ
ഉന്മാദ വിസ്‌മൃതി!
Generated from archived content: poem5_feb.html Author: cheriyamundam-abdulrazaq