അപ്രാപ്യം

പാലിനു വെളുപ്പും, രാവിനു കറുപ്പും

രക്തത്തിനു ചുവപ്പും നിന്റെ കല്‌പന.

പനിനീർ പൂവിനോടൊപ്പം

മുർഖൻ പാമ്പിനെയും നീ പടച്ചു.

തീയും കണ്ണീരും തന്നു….

പിന്നെ,

ഒറ്റയും ഇരട്ടയും…

നാണയത്തിനുവരെ ഇരുപുറവുമൊരുക്കി….

കൂട്ടത്തിൽ

അരുതാത്തതും നീ ചെയ്‌തു;

ആണും പെണ്ണും.

Generated from archived content: poem1_aug.html Author: cheriyamundam-abdulrazaq

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English