വക്രതാളം

ജന്മം കനിഞ്ഞുതന്നോരെക്കൊല ചെയ്‌തു

ജന്മം തുലച്ചവരുണ്ടാം!

മണ്ണിന്നു,പൊന്നിന്നുടപ്പിറന്നോരുടെ

പിണ്ഡം നടത്തിയോരുണ്ടാം

കണ്ണിന്നുകണ്ണായ പെണ്ണിനെ സംശയ-

ദണ്ഡിൽ തുലച്ചോരുമുണ്ടാം

എങ്കിലും തർക്കമില്ലാരുമുണ്ടാകില്ല

ഇന്നീകമിതാക്കൾ പോലെ….

അമ്മയെ, കൂടപ്പിറപ്പിനെ കൊന്നിവർ

അന്ധകൂപത്തിലായ്‌ തളളി,

കണ്ണീർപൊഴിച്ചാപ്പിണക്കങ്ങൾക്കിടയിൽനി-

ന്നന്ധരെപ്പോലെ കേണിടാൻ…

എത്രമേൽ സ്വാർത്ഥം, നിരാർദ്രം, നികൃഷ്‌ടമി-

മർത്ത്യന്റെ ചിത്ത പാതാളം!

നിത്യപ്രകാശം കെടുത്തിമുന്നേറുന്നു

വക്രതേ, നിൻ നൃത്തതാളം…

Generated from archived content: poem8_feb.html Author: cheravally_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here