ചില വൈകൃതങ്ങൾ

മരിക്കുന്ന നിമിഷങ്ങൾ

ചിരിക്കുന്ന വൈകൃതങ്ങൾ

കടപ്പാടുകൾക്ക്‌

പുതിയ രൂപഭാവങ്ങൾ

മഴപെയ്‌താറിയപ്പോൾ

ചോരയുടെ ഗന്ധം

ചോരപ്പാടുകൾക്ക്‌

സാക്ഷിയാര്‌…?

ഞാനോ….നീയോ….നമ്മളോ?

യമകർമ്മം

ശിരസ്സിലേറ്റിയ

ബുദ്ധിമാന്മാർ നമ്മൾ

പിന്നാമ്പുറങ്ങൾ മറന്ന

മനുഷ്യക്കോലങ്ങൾ

പ്രണയം രതിയ്‌ക്കും,

കുടുംബം

കണക്കു പുസ്‌തകത്തിലെ

നിയമാവലികൾക്കും മാത്രം.

ഭ്രഷ്‌ട്‌ കല്‌പ്പിക്കപ്പെട്ടവൾ

ഇന്നിന്റെ മുന്നിൽ

തുണിയഴിക്കുന്നവൾ.

വിലപേശി മൂല്യം നഷ്‌ടപ്പെട്ട്‌

ആത്മഹത്യാ മുനമ്പിൽ!!!

സത്യം പറയുന്നവൻ

കാത്തിരിക്കുക.

കുരിശിലേറ്റപ്പെടുമ്പോൾ

സാക്ഷിപറയലിൽ

കാമുകിപോലും ഒറ്റപ്പെടുത്തിയേക്കാം.

നമ്മൾ വാഴ്‌ത്തുന്ന

മതങ്ങൾക്കും

ഇനി പുതിയ നിയമങ്ങൾ.

കാത്തിരിക്കുക

നെഞ്ചിൽ

വിരൂപ സ്വപ്‌നങ്ങൾ

കുത്തിനിറച്ച്‌

കാല ഹസ്‌തങ്ങൾക്കൊപ്പം

സഞ്ചരിക്കുവാൻ.

Generated from archived content: poem3_nov.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here