കാവ്യശലഭങ്ങൾ – പുസ്‌തകപരിചയം

കാവ്യശലഭങ്ങൾ – പുസ്‌തകപരിചയം (കവിതകൾ)

അനീഷ്‌ അണലക്കാട്‌

പ്രസാധകർഃ ദർശനഭൂമി ബുക്‌സ്‌, പി.ബി.നമ്പർഃ39, ഗുരുവായൂർ 680 101.

ദ്രാവിഡ സംസ്‌കാരത്തിനെറ തേജസ്സുൾകൊളളുന്നവയാണ്‌ ഇതിലെ കവിതകൾ. ഇതിലെ നാടൻ ശീലുകൾ ഗ്രാമീണ സൗഭാഗ്യങ്ങളേയും നഷ്‌ടസ്വപ്‌നങ്ങളേയും തൊട്ടുണർത്തുന്നു. പ്രകൃതിയിൽനിന്ന്‌ അന്യമല്ല മനുഷ്യനും മറ്റ്‌ ജീവികളുമെന്ന്‌ സാക്ഷ്യപ്പെടുത്താനാണ്‌ അനീഷ്‌ ഇതിലെ പല വരികളും ഉപയോഗിച്ചിട്ടുളളത്‌. ഗ്രാമത്തിലെ തുടിപ്പുകളെ പകർത്തുന്നതിനൊപ്പം തന്നെ അന്യം നിന്നുപോകുന്ന ഗ്രാമീണതയെപ്പറ്റിയും കവി വ്യാകുലപ്പെടുന്നു. പുഴകൾ കേഴുന്നു എന്ന കവിതയിൽ കവി ഇങ്ങനെ പാടുന്നു. “പുഴകൾ കേഴുന്നു കേൾക്കൂ മനുഷ്യാ നീ…പുഴകൾ മരിക്കുന്നു അറിയുക നീ….” ഇതിനെതിരെ പ്രതികരിക്കാൻ ആവശ്യപ്പെട്ടാണ്‌ കവിത നിർത്തുന്നത്‌ മധുരമായി പാടാൻ കഴിയുന്ന രീതിയിലല്ല ഇതിലെ വരികൾ കോർത്തിണക്കിയതെങ്കിലും മനുഷ്യ മനസ്സുകളിലേക്ക്‌ നേരിട്ട്‌ സംവേദനം നടത്താൻ ഇതിലെ ആശയങ്ങൾക്ക്‌ കഴിയും.

Generated from archived content: book-feb.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here