പരസ്‌പരം

ഇവൾക്ക്‌ ആരുടെ മുഖമാണ്‌. ബെഡ്‌റൂം ലൈറ്റിന്റെ വെളിച്ചത്തിൽ, മുല്ലപ്പൂവിന്റെയും പിച്ചിയുടെയും മാദകഗന്ധത്തിന്റെ മാസ്‌മര ലഹരിയിൽ ലയിച്ചിരിക്കേ അയാൾ സ്വയം ചോദിച്ചു. അന്നൊരു നാളിൽ സന്ധ്യയുടെ നിറക്കൂട്ടിൽ മുങ്ങിവന്നതുപോലെ, തന്റെ മുന്നിൽ നിന്ന ചിക്കുവിന്റെയോ?

ആദ്യരാത്രിയുടെ അപരിചിതത്വം അവളുടെ മുന്നിൽ സമർത്ഥമായി അഭിനയിക്കുമ്പോൾ അയാൾക്കുമുന്നിൽ പലരുടേയും മുഖം വർണ്ണചക്രംപോലെ കറങ്ങി. അവസാനമത്‌ ഒരു നിറമായി. പക്ഷെ, അതേത്‌ നിറമാണെന്ന്‌ അയാൾക്ക്‌ മനസ്സിലായില്ല.

തന്റെ മുഖത്തേക്ക്‌ പ്രണയാർദ്രമായി നോക്കുന്ന മുഖം ആരുടേതാണ്‌. ഓർമ്മകൾ സംഗീതമാകുന്ന ഈ നേരം. ഇതൊരു മുഖമാണ്‌. അന്ന്‌ ഉത്സവമേളത്തിന്റെ രുദ്രതാളം ഉയരവേ തന്റെ നിശ്വാസങ്ങളിൽ ഊഷ്‌മളയേകി മിഴികളിലെ കന്മദപൂക്കളിലെ തേൻ നുകരാനെന്നവണ്ണം തന്നെ പുൽകിയുണർത്തിയ അരുണിന്റെയോ? ഇത്‌ വരുംകാലങ്ങളിൽ മയിൽപീലിപോലെ മനസ്സിന്റെ പുസ്‌തകങ്ങളിൽ ഒളിപ്പിച്ചുവെയ്‌ക്കേണ്ട രാത്രി. പക്ഷെ എന്താണ്‌ ഒളിപ്പിച്ചു വെയ്‌ക്കേണ്ടത്‌. പരിചിതത്വത്തിന്റെ മൂടുപടം വിടരവേ, രാത്രി അവരെ സ്വപ്‌നങ്ങൾകൊണ്ട്‌ പുതപ്പിച്ചു.

Generated from archived content: story-feb.html Author: ayyappan_k_edathodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English