അരൂപി

ഇലകളിലൊക്കെയും പടരുന്ന അരൂപിയുടെ മർമ്മരം

സ്‌നേഹത്തിന്റെ ദീപ്‌തരശ്‌മികൾ

അരിച്ചെത്തുന്ന കണ്ണാടി ജനൽപോലെ മനസ്സ്‌

പ്രണയരാഗംപോലെ കുളിരുപെയ്യുന്ന സാന്ത്വനമഴ

മഴകഴിഞ്ഞാലിനിയും പട്ടം പറപ്പിക്കാം

കുടയെടുക്കാതിരുന്നതെത്ര നന്നായി

നീ കൈതൊഴുതു നിൽക്കുന്ന ദേവാലയത്തിൽ

പുകയുന്ന ധൂമക്കുറ്റികൾ,

മെഴുകുതിരികൾക്കു പറക്കുവാനാകുമെങ്കിൽ

എന്റെ പ്രാർത്ഥനയുടെ വെളളരിപ്രാക്കൾക്കു-

ചിറകുകൾ കുഴയില്ലായിരുന്നു.

പ്രണയത്തിന്റെ വാറ്റുപുരയിൽ ഉരുകുന്ന

കുന്തിരിക്കം

നിലാത്തിരിയും നക്ഷത്രങ്ങളും രാത്രിയിൽ

എന്റെ കിടപ്പറയിലേക്കു വരുമ്പോൾ

ഇനിയും അടവച്ചു വിരിയിക്കാൻ

ആകാശനീലിമ ബാക്കിയുണ്ടാകും.

Generated from archived content: poem2_feb.html Author: antony_muniyara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English