അനന്ത വിഹായസ്സിൽ വർണരാജികൾ വിടർത്തി നക്ഷത്രങ്ങൾ, പിന്നെ ഭൂമി, സൂര്യൻ, ചന്ദ്രൻ.. നിതാന്ത ശൂന്യതയിൽ പരസ്‌പരാകർഷണത്താൽ ഇവ നിലനിൽക്കുന്നു. ജനിമരണങ്ങൾ, പ്രകൃതി, വർണവ്യാപനങ്ങൾ… അയാൾക്ക് എല്ലാം അത്ഭുതങ്ങളായിരുന്നു. കൗതുകങ്ങളായിരുന്നു. വർഷങ്ങൾ കൊഴിഞ്ഞപ്പോൾ അത്ഭുതങ്ങളൊഴിഞ്ഞു, കൗതുകങ്ങൾ മാറി. അവ കാര്യങ്ങളായി, കാര്യക്കേടായി അവസാനം പ്രകൃതിയിൽ അലിഞ്ഞ്, അവസാനിക്കാതെ വേറെ രൂപങ്ങളായി വീണ്ടും അയാൾ.
Generated from archived content: story2-feb.html Author: aala_rajan